Kerala

ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടി വീണ് അമ്മയ്ക്കും മകൾക്കും പരിക്ക്

തിരുവനന്തപുരത്ത് പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിയുടെ മീതെ സീലിങ് ഫാൻ പൊട്ടിവീണു. പേരൂർക്കട ​ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ് സംഭവമുണ്ടായത്. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

പനിയെ തുടർന്നാണ് അമ്മ ​ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top