പത്തനംതിട്ടയില്‍ കടുവ ഇറങ്ങിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു യുവാക്കള്‍ പിടിയിൽ. കലഞ്ഞൂരിലാണ് സംഭവം. കടുവയുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.
സംഭവത്തിൽ ആത്മജ്(20), അരുൺ മോഹനൻ(32), ആദർശ് (27)എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കടുവ വഴിവക്കിൽ നിൽക്കുന്ന ചിത്രമാണ് ഇവര്‍ പ്രചരിപ്പിച്ചത്. കലഞ്ഞൂർ പാക്കണ്ടത്ത് കടുവയിറങ്ങിയെന്ന അടിക്കുറിപ്പും നല്‍കി.
ചിത്രങ്ങള്‍ പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് അന്വേഷണം വന്നത്. ഇവര്‍ വ്യാജ ചിത്രമാണ് നിർമ്മിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്.