കൊച്ചി: തൃപ്പൂണിത്തുറ ബെവറജസ് കോർപ്പറേഷൻ ഗോഡൗണിൽനിന്ന് ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം കൊണ്ടുപോകുന്നതിന് കൈക്കൂലിയായി എക്‌സൈസ് ഉദ്യോഗസ്ഥർ മദ്യം വാങ്ങിയ സംഭവത്തിൽ നടപടി.

മദ്യം കൈക്കൂലിയായി വാങ്ങിയ സംഭവത്തിൽ വിജിലൻസിന്റെ പിടിയിലായ പേട്ട എക്‌സൈസ് സി.ഐ. ഉനൈസ് അഹമ്മദ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്‌സൈസ് ഓഫീസർ എച്ച്. ഹരീഷ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തു.

ഉനൈസ് അഹമ്മദിന്റെയും സാബു കുര്യാക്കോസിന്റെയും പക്കൽനിന്ന് രണ്ടുലിറ്റർ വീതം മദ്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 18-നായിരുന്നു സംഭവം. ഹരീഷ് പരിശോധനാ സമയത്ത് ഓഫീസിൽ ഇല്ലായിരുന്നുവെങ്കിലും ഇയാൾക്ക് പങ്കാളിത്തമുണ്ടെന്ന കണ്ടെത്തലിലാണ് സസ്‌പെൻഷൻ. എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി. എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

