Kerala

കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി എക്‌സൈസ്

കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി എക്‌സൈസ്. പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്തു നിന്നാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡും തൃശ്ശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്. KL 60 X 1618 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള വോക്‌സ് വാഗണ്‍ പോളോ കാറിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. കാറിന്റെ ഡോര്‍ പാനലുകളിലും ബംപറിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തില്‍ ഉണ്ടായിരുന്ന എറണാകുളം പള്ളുരുത്തി സ്വദേശികളായ സനല്‍, ഗിരീഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top