Kerala

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ ക്രമക്കേട് തടയാൻ പുതിയ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി പുതിയ നടപടി. ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്നതാണ് പുതിയ ഉത്തരവ്.

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനി മുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top