ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ കൃത്രിമം നടന്നെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ നീക്കം.
നിയമനടപടികള്‍ ആലോചിച്ച് ഇന്ത്യാ സഖ്യനേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മഹാവികാസ് അഘാഡിക്ക് മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയാണ് ഇവിഎമ്മിനെതിരെ തിരിയാന്‍ സഖ്യത്തെ പ്രേരിപ്പിക്കുന്നത്. ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളിന് തിരഞ്ഞെടുപ്പ് തിരിച്ചടി ഏല്‍ക്കുമെന്ന് സൂചനകള്‍ ഉള്ളതിനാല്‍ പഴുതടച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം.
ഇവിഎമ്മിനെതിരെയുള്ള നീക്കത്തില്‍ സുപ്രീം കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ കോടതി വിധികള്‍ എതിരായിരുന്നു. ഇതും സഖ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.