കേരളത്തില്‍ വൈകുന്നേരങ്ങളിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മഴ നാളെ മുതല്‍ കുറയും. ഇന്നു ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും.
ശ്രീലങ്കക്കു സമീപമുള്ള ചക്രവാതച്ചുഴി ദുര്ബലപ്പെട്ടതാണു മഴ കുറയാന്‍ കാരണം.
തെക്കന്‍ ജില്ലകളില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളില്‍ അങ്ങിങ്ങായി വൈകിട്ടും രാത്രിയും മഴ ലഭിക്കും.
വടക്കന്‍ കേരളത്തില്‍ ഒരാഴ്ചയെങ്കിലും മഴ കുറഞ്ഞു നില്‍ക്കുകയും പകല്‍ ചൂട് കൂടാനുമാണ് സാധ്യത. ഇന്നലെ കണ്ണൂരിൽ താപനില 36.2°C വരെ എത്തി.
ഈ മാസം അവസാനം തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടും. ശ്രീലങ്കക്ക് സമീപം ഈ മാസം 22 ന് ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത. അതു തീവ്രന്യൂനമര്‍ദമാകും. ചുഴലിക്കാറ്റ് ആകാനും സാധ്യത തള്ളിക്കളയുന്നില്ല.
തീവ്രന്യൂനമർദമായി രൂപപ്പെട്ടാൽ
വടക്കന്‍ കേരളത്തിലും മഴ ലഭിക്കാന്‍ സാധ്യത.
ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച മഴ
കുഡ്ലു : 31.2 മിമീ
കണ്ണൂർ : 25.2
ചേർത്തല: 73.0
പിറവം: 46.4
തൊടുപുഴ: 24.6