കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ജില്ലാ പൊലീസ് മേധാവി. ആത്മഹത്യയിലേക്ക് വഴിവച്ച സാഹചര്യമെന്താണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ക്‌നാനായ സഭ നല്‍കിയ പരാതിയിലും അന്വേഷണം നടക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് പറഞ്ഞു.

ഏറ്റുമാനൂര്‍ സ്വദേശി ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ആത്മഹത്യയിലേക്ക് വഴിവെച്ച കാരണമെന്താണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപെട്ട് ക്‌നാനായ സഭ കോട്ടയം എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയും വിശദമായി പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് വ്യക്തമാക്കി.
അതേസമയം കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും .

