Kerala

ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ക്ഷണിച്ച് പി കെ കൃഷ്ണദാസ്

Posted on

തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസ്.

ബിജെപിയില്‍ ചേരാന്‍ ഇ പി ജയരാജന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബിജെപി സംസ്ഥാന ഘടകം അത് ആലോചിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. സിപിഐഎമ്മില്‍ പവര്‍ ഗ്രൂപ്പ് രൂപപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേച്ഛാധിപത്യ നിലപാടുമായി ബന്ധപ്പെട്ടാണ് ഇപി ഒതുക്കപ്പെടുന്നത് എന്നുള്ള ആരോപണം ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മും എല്‍ഡിഎഫുമാണ്. ഇത് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള കാരണമെന്ന് സിപിഐഎം ഇതുവരെ പറഞ്ഞിട്ടില്ല. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമായി സംസാരിച്ചതിന് പുറത്താക്കുകയെന്നത് നേരത്തെ സാമൂഹിക രംഗത്തുണ്ടായ അയിത്തം രാഷ്ട്രീയ രംഗത്തുമുണ്ടായിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഇ പി ജയരാജന്റെ പ്രതികരണവും വന്നിട്ടില്ല. ഇ പി കേന്ദ്ര കമ്മിറ്റി അംഗമാണ്. പാര്‍ട്ടിയില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version