Kerala

രാജീവ് ചന്ദ്രശേഖറുമായി ബന്ധമെന്ന പ്രതിപക്ഷ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറുമായി ബന്ധമെന്ന പ്രതിപക്ഷ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇതുവരെ നേരില്‍ കണ്ടിട്ടില്ല, ഫോണില്‍ വിളിച്ച ബന്ധം പോലുമില്ല. പത്രത്തിലും പടത്തിലും കണ്ട പരിചയം മാത്രമാണുള്ളതെന്നും ഇ പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇപി പ്രതികരിച്ചു. എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതെന്ന് ചോദിച്ച ഇ പി ജയരാജന്‍, തനിക്ക് ബിസിനസുണ്ടെങ്കില്‍ എല്ലാം സതീശന് എഴുതി കൊടുക്കാമെന്നും വെല്ലുവിളിച്ചു. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ഒരു ബന്ധവുമില്ല. അതിന്റെ ഉപദേശകന്‍ മാത്രമായിരുന്നു താനെന്നും ഇപി പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top