Kerala

പാര്‍ട്ടി പരിപാടികളിലേക്ക് മടങ്ങിയെത്തി ഇ പി ജയരാജന്‍; മടങ്ങിയെത്തിയത് ഉദ്ഘാടകനായി തന്നെ

കണ്ണൂര്‍: പാര്‍ട്ടി പരിപാടികളുടെ തിരക്കിലേക്ക് മടങ്ങിയെത്തി മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഇ പി ജയരാജന്‍ പങ്കെടുത്തത്.

പ്രതിഷേധ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയുടെ മുന്‍നിരയില്‍ അണിനിരന്ന ഇ പി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിയ ശേഷം പാര്‍ട്ടി ക്ഷണിച്ച പരിപാടികളില്‍ പോലും പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു ഇ പി.

25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി വേദിയിലേക്കെത്തിയത്. പയ്യാമ്പലത്ത് ചടയന്‍ ഗോവിന്ദന്‍ ദിനാചരണത്തില്‍ നിന്ന് വിട്ടു നിന്നത് വലിയ ചര്‍ച്ചയായിരുന്നു. ചികിത്സയില്‍ കഴിയുന്നതുകൊണ്ടാണ് ചടയന്‍ ഗോവിന്ദന്‍ ദിനാചരണത്തില്‍ പങ്കെടുക്കാതിരുന്നത് എന്നായിരുന്നു ഇ പി ജയരാജന്റെ വിശദീകരണം. അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിലും ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top