Kerala
വയനാട്ടിൽ കോൺഗ്രസ് നേതാക്കൾ നടത്തിയത് ഇരട്ടക്കൊലപാതകം; ഇ പി ജയരാജൻ
വയനാട്ടിൽ ഡിസിസി ട്രഷറും മകനും ആത്മഹത്യ ചെയ്ത സംഭവത്തെ ഇരട്ടക്കൊലപാതകമെന്ന് വിളിക്കാമെന്ന് ഇ.പി. ജയരാജൻ.
കോൺഗ്രസ്സ് നേതാക്കൾ ആദ്യം ആ ഇരട്ട കൊലപാതകത്തെക്കുറിച്ച് പറയണമെന്നും ചീമേനിയിൽ 5 പേരെ ചുട്ടു കൊന്നവരാണ് കോൺഗ്രസ്സുകാരെന്നും പെരിയയിൽ നിന്ന് അധികം അകലെയല്ല ചീമേനിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
കോൺഗ്രസ്സിലെ അഴിമതിയാണ് വയനാട് ഡിസിസി ട്രഷററിൻ്റെയും മകൻ്റെയും മരണത്തിന് കാരണമെന്നും മനോവിഷമം കൊണ്ടാണ് അവർ രണ്ടു പേരും ജീവനൊടുക്കിയതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.