കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പകരംവെക്കാനില്ലാത്ത ചരിത്രപുരുഷനാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്.
പ്രളയകാലം തുടങ്ങി കോവിഡിലും ഉരുള്‍പൊട്ടലിലും രക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയനെ ക്രൈസിസ് മാനേജര്‍ എന്ന് രാജ്യത്തെ പ്രമുഖ പത്രങ്ങള്‍ പോലും വിളിച്ചു.
എല്ലാ വേട്ടയാടലുകള്‍ക്കും കുരിശിലേറ്റലുകള്‍ക്കും ശേഷവും ഉയിര്‍ത്തെഴുന്നേറ്റ് വന്ന ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ കഴിവുകള്‍വെച്ച് പ്രശംസിക്കുമ്പോള്‍ അതില്‍ അസഹിഷ്ണുക്കളാവേണ്ടകാര്യമില്ലെന്നും ഇ.പി അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചു