കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ചിത്രത്തിന്റെ കഥാകൃത്ത് മുരളി ഗോപി. തൂലികയും മഷിക്കുപ്പിയും ചേർത്തുവെച്ച ഒരു ഫോട്ടോയാണ് മുരളി ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കകം നിരവധി പേരാണ് മുരളി ഗോപിയെ പിന്തുണച്ച് കമന്റുമായി എത്തിരിക്കുന്നത്. ‘തൂലികയുടെ കരുത്ത് ഇനിയും പ്രതീക്ഷിക്കുന്നു,
വർഗീതയ്‌ക്കെതിരെ ചലിക്കുന്ന ആ തൂലികയോട് എന്നും ബഹുമാനം’ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

