Entertainment

എമ്പുരാൻ റിലീസ്; ഇംഗ്ലീഷ് സിനിമ പോലെയുണ്ടെന്ന് സുചിത്ര, വികാരനിര്‍ഭരയായി മല്ലിക

Posted on

എമ്പൂരാന്റെ ആദ്യ പ്രദർശനത്തിനു പിന്നാലെ പ്രതികരണങ്ങൾ വാർത്തകളിൽ ഇടംപിടിക്കുമ്പോൾ പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്‌മാണ്ഡചിത്രം പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി അത് സ്വീകരിക്കും എന്ന തന്നെയാണ് പുറത്തുവരുന്ന വിവരം. മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിച്ചത്.

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും, പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയിരുന്നു.

പടം സൂപ്പറാണെന്നായിരുന്നു ആദ്യഷോയ്ക്ക് ശേഷം നടന്‍ കൂടിയായ പ്രണവ് മോഹന്‍ലാലിന്റെ പ്രതികരണം.നല്ലപടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഇംഗ്ലീഷ് സിനിമ പോലെയുണ്ട്’, സുചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version