Kerala

പ്രദർശനം തടയണം; എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് വി വി വിജീഷാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹർജിയിലെ വാദം. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാൻ. ദേശീയ അന്വേഷണ ഏജൻസികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top