ന്യൂഡൽഹി: ‘എമ്പുരാൻ’ സിനിമ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന തുടർച്ചയായ സൈബർ ആക്രമണം അടക്കം ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.


