വാഷിങ്ടൻ: 14-ാമത്തെ കുഞ്ഞു പിറന്നു എന്ന സന്തോഷം പങ്കുവച്ച് ഇലോൺ മസ്ക്. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്.

മസ്കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. മസ്‌കും ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചു.
മസ്‌കിനു ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടിയുണ്ട്. 2021ലാണ് ഷിവോൺ–മസ്ക് ദമ്പതികൾക്ക് ആദ്യമായി കുഞ്ഞ് ജനിച്ചത്. ഇരുവർക്കും 2024ൽ ജനിച്ച അർക്കേഡിയയുടെ പിറന്നാൾ ദിവസം തന്നെ നാലാമത്തെ കുട്ടി ജനിച്ചതിന്റെ സന്തോഷം ഷിവോൺ എക്സിലൂടെ പങ്കുവച്ചു.

