Kerala
സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു
തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു.
എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണത്. ആളില്ലാത്ത വീട്ടിലെ ടാങ്കിലായിരുന്നു ആന വീണത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണത് കണ്ടത്.
ഉടൻ തന്നെ പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തിയിരുന്നു. ആനയുടെ പിന്കാലുകള് മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. ഏറെ നേരമായിട്ട് ആനയ്ക്ക് അനക്കമില്ലായിരുന്നു. ചരിഞ്ഞതാണോ ബോധക്ഷയമാണോ എന്ന സംശയത്തിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ പ്രതീക്ഷകൾക്കൊടുവിൽ ആന ചരിഞ്ഞിരിക്കുകയാണ്.