Kerala
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു
തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്കത്തില്‍ പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് ആനയെ ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്നാണ് കണ്ടെത്തിയത്.
ആനയ്ക്കൊപ്പം മറ്റ് രണ്ട് ആനകളും സംഘം ചേർന്നിരുന്നു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ കൂട്ടത്തിൽ നിന്ന് മാറ്റിയ ശേഷമാണ് മയക്കുവെടി വെച്ചത്.
ഇന്നലെ ഉള്‍വനത്തിനുള്ളിലേക്ക് പരിശോധന നടത്തിയിട്ടും പരിക്കേറ്റ ആനയെ മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരിച്ചിലിനിടെ ഇന്നലെ 9 കൊമ്പന്മാരെയാണ് കണ്ടെത്തിയത് .