Kerala
25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് കാട്ടാന, രക്ഷാപ്രവര്‍ത്തനം
മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
ഓടക്കയം സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
അന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം പ്രദേശത്ത് വന്നിരുന്നു. അതിലെ ഒരു ആനയാണ് കിണറ്റിൽ വീണതെന്നാണ് നിഗമനം. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറയില്ല. കിണറ്റില്‍ അധികം വെള്ളവും ഇല്ലെന്നാണ് വിവരം.