India

ഒറിജിനൽ ആനയ്ക്ക് നിയമപ്രശ്നം; റോബോട്ടിക്ക് കൊമ്പനെ നടയിരുത്തി ശില്പ ഷെട്ടി

ബെംഗളൂരു: കർണാടകയിലെ ജഗദ്‌ഗുരു രേണുകാചാര്യ ക്ഷേത്രത്തിൽ റോബോട്ട് ആനയെ നടയിരുത്തി നടി ശില്പ ഷെട്ടി. 800 കിലോഗ്രാമിനടുത്ത് ഭാരമുള്ള റോബോട്ട് ആനയെയാണ് നടയിരുത്തിയത്.

വന്യജീവികളായ ആനകളെ നടയിരുത്തുന്നത് അവസാനിപ്പിച്ച ക്ഷേത്രമാണ് ചിക്കമഗളൂരുവിലെ ജഗദ്‌ഗുരു രേണുകാചാര്യ ക്ഷേത്രം. നിയമപ്രശ്നം ചൂണ്ടികാണിച്ചായിരുന്നു ഈ ഇടപെടൽ. അതിനാലാണ് ശില്പ ഷെട്ടി റോബോട്ട് ആനയെ നടയിരുത്തിയത്. നടയിരുത്തൽ ചടങ്ങിൽ പങ്കെടുത്ത കർണാടക പരിസ്ഥിതി മന്ത്രി ഈശ്വർ ബി കന്ത്റെ നിരവധി മഠങ്ങളും ക്ഷേത്രങ്ങളും ആനകളെ നടയിരുത്താൻ അനുമതി ചോദിച്ചിരുന്നുവെന്നും എന്നാൽ നിയമപ്രശ്നം മൂലം അനുവദിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.

അവയ്ക്ക് പരിഹാരമായി ഇത്തരത്തിൽ റോബോട്ടിക് ആനകളെ ഉപയോഗിക്കാനാകുന്നതാണെന്നും പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top