പാലക്കാട്: പാലക്കാട് മലമ്പുഴയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വനംവകുപ്പ് അറിയിച്ചു.ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ആനയുടെ കാലിന്റെ എല്ലുകൾക്ക് പൊട്ടലില്ല. പുറമെയും പരിക്കുകളൊന്നുമില്ല.നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ട്. അതേസമയം, ആനയ്ക്ക് മതിയായ ചികിത്സ നൽകണമെന്ന് ആനപ്രേമി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വനം മന്ത്രിയ്ക്ക് പരാതി നൽകി.