Kerala

കാന്തലൂരിൽ വീണ്ടും കാട്ടാന ചരിഞ്ഞു, ഷോക്കേറ്റതെന്ന് പ്രാഥമിക നി​ഗമനം

Posted on

കാട്ടാന ശല്യം രൂക്ഷമായ മറയൂർ കാന്തല്ലൂരിൽ കാട്ടാനയെയും ചരിഞ്ഞ നിലയിൽ കണ്ടെത്തി. പത്ത് വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാണ്‌ ചരിഞ്ഞത്. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ഒരാഴ്ചയ്‌ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് കാട്ടുകൊമ്പനെ സ്വകാര്യ ഭൂമിയിൽ ചരിഞ്ഞ നിലയിൽ കണ്ടത്. സമീപവാസികൾ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version