Kerala

യഷിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ അപകടം; ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു

നടന്‍ യഷിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. കർണ്ണാടകയിലെ ഗദഗ് ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. യഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ഉയരത്തിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ആരാധകസംഘത്തിനാണ് അപകടം സംഭവിച്ചത്.

ഹനമന്ത ഹരിജൻ (21), മുരളി നടവിൻമണി (20), നവീൻ ഗാസി (19) എന്നീ യുവാക്കളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top