Kerala
തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ വാഹനങ്ങള്‍ക്ക് ഡീസല്‍ കാശ് പോലും നൽകിയില്ല; പരാതിയുമായി ഉടമകള്‍
കാസർകോട്: തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ വാഹനങ്ങള്‍ക്ക് ഡീസല്‍ കാശ് പോലും ലഭിച്ചില്ലെന്ന് ഉടമകള്‍. 30,000 മുതല്‍ 50,000 രൂപ വരെയാണ് ഓരോ വാഹനത്തിനും ഓട്ടക്കൂലി ലഭിക്കാനുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞ് മാസം ഒന്ന് കഴിയുമ്പോളും പണം എന്നുനല്‍കുമെന്ന ഉറപ്പ് പോലും വാഹനം എടുത്ത പൊലീസോ ആര്‍ടിഒയോ ഉടമകള്‍ക്ക് നല്‍കുന്നില്ല. പൊലീസും ആര്‍ടിഒയും നിര്‍ബന്ധിച്ചാണ് വാഹനം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉപയോഗിച്ചതെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു.