Kerala
തിരഞ്ഞെടുപ്പില്‍ ഓടിയ വാഹനങ്ങള്‍ക്ക് പണം നല്‍കാന്‍ തീരുമാനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഓടിയ വാഹനങ്ങള്‍ക്ക് പണം നല്‍കാന്‍ തീരുമാനം. 30,000 മുതല്‍ 50,000 രൂപ വരെയാണ് വാഹന ഉടമകള്‍ക്ക് നല്‍കാനുള്ളത്. വാഹന ഉടമകള്‍ക്ക് പണം നല്‍കി തുടങ്ങിയെന്ന് കാസർകോട് പൊലീസ് സൂപ്രണ്ട് പി ബി ജോയ് പറഞ്ഞു. സാങ്കേതിക കാരണങ്ങളില്‍ പണം എത്താന്‍ വൈകിയെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പണം നല്‍കാത്തത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കിയിരുന്നു.