Kerala
തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച സംഭവം; മകന് അറസ്റ്റില്‍
എറണാകുളം: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകന് അറസ്റ്റില്‍. ഷൺമുഖന്റെ മകന് അജിത്തിനെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കിടപ്പുരോഗിയായ എഴുപത് വയസുകാരൻ ഷൺമുഖനെയാണ് മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചത്.
പൊലീസും പാലിയേറ്റീവ് പ്രവർത്തകരും ചേർന്നാണ് ഷൺമുഖനെ ആശുപത്രിയിലേക്ക് മാറ്റിയത്.