പട്‌ന: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍.
മുട്ട സ്വന്തം ബാഗിലാക്കി വീട്ടിയേ്ക്ക് കൊണ്ടു പോവുകയാണ് ചെയ്തത്. മുട്ടകള്‍ കട്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചിരിച്ചതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സംഭവം നടന്നത് തന്നെയാണെന്ന് ഉറപ്പിച്ചു.
വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി.