എടപ്പാൾ : ഗർഭിണിയെ കെട്ടിയിട്ട് ഒൻപതു പവൻ സ്വർണാഭരണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ മൊഴി രേഖപ്പെടുത്തി. മലപ്പുറത്തു നിന്നുള്ള ശ്വാനസേനയും വിരലടയാള വിദഗ്‌ധരും വീട്ടിലെത്തി അന്വേഷണമാരംഭിച്ചു.
രാവിലെ എട്ടരയ്ക്ക് വീട്ടുകാരെല്ലാവരുമുള്ള സമയത്ത് മുഖം മറച്ചെത്തിയാണ് മോഷണം നടത്തിയത്.വട്ടംകുളം പഞ്ചായത്തിലെ ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ മരുമകൾ രേഷ്മയെ കട്ടിലിൽ കെട്ടിയിട്ടശേഷം അലമാരയിലിരുന്ന ആഭരണമടങ്ങിയ ബാഗ് കവർന്നതായാണ് പരാതി.