കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാ റാലിയില്‍ മുഖ്യാതിഥിക്ക് പങ്കെടുക്കാനായില്ല. കോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിയും പഞ്ചാബ് പിസിസി അധ്യക്ഷനുമായ അമരീന്ദര്‍ സിങ് രാജാ വാറിങിനാണ് പരിപാടിക്ക് എത്താന്‍ സാധിക്കാതിരുന്നത്.

വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ മുഖ്യാതിഥിയായി ഇദ്ദേഹത്തെയായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇ ഡി റെയ്ഡിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനായില്ല.


