Kerala

മസാല ബോണ്ടിൽ എന്ത് നിയമലംഘനം ആണ് നടന്നതെന്ന് ഇഡി തന്നെ വ്യക്തമാക്കണം: തോമസ് ഐസക്ക്

മസാല ബോണ്ടിൽ എന്ത് നിയമലംഘനം ആണ് നടന്നതെന്ന് ഇഡി തന്നെ വ്യക്തമാക്കണമെന്ന് ഡോ. ടി എം തോമസ്‌ ഐസക്‌. എന്താണോ ചെയ്യരുതെന്നു കോടതി പറഞ്ഞത്, അതു വീണ്ടും ആവർത്തിക്കുകയാണ് ഇഡി എന്നും അതിനു വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്നും തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

സമൻസ് വീണ്ടും അയച്ചാൽ കോടതിയുടെ സംരക്ഷണത്തിനു ഹർജി നൽകുമെന്നും ഇപ്പോൾ തന്നെ കിഫ്ബിയുടെ സീനിയർ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള തുടർഹർജി ഇന്ന് കോടതിയുടെ പരിഗണനയിൽ വന്നുവെന്നും തോമസ്‌ ഐസക്‌ പറഞ്ഞു. ഇഡിയുടെ കൈവശമുള്ള രേഖകൾ പ്രകാരം എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കട്ടെയെന്നും നിശ്ചയമായും അത്തരം അന്വേഷണത്തോടു സഹകരിക്കുമെന്നും പക്ഷേ, കോടതി പാടില്ലായെന്നു പറഞ്ഞ രീതിയിലുള്ള അന്വേഷണങ്ങളോടു സഹകരിക്കാൻ നിർവ്വാഹമില്ലഎന്നും ഐസക് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top