India
ഇ ഡി കേസ്; അരവിന്ദ് കേജരിവാൾ ഇന്നും ഹാജരാകില്ല
ന്യൂ ഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഇന്നും ഹാജരാകാൻ സാധ്യതയില്ലെന്ന് വിവരം.
കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇ ഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. നേരത്തെ നാല് തവണയും കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല.