Kerala

റഫ്രിജറേറ്റർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: റഫ്രിജറേറ്റർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി അൻവർ സാദത്ത് (38) ആണ് മരിച്ചത്. ഷോക്കേറ്റ് ബോധരഹിതനായ അൻവറിനെ സമീപവാസികൾ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജനത ഹൗസിൽ കുട്ടി ഹസന്റെയും കെപി നഫീസയുടെയും മകനാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സഹോദരങ്ങൾ: അബ്ദുൾ നജീബ്, അവറാൻ, ബഷീർ, ​ഗഫൂർ, റഷീദ്, ഷാജഹാൻ, റംലത്ത്, തസ്ലീന, സുബെെദ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top