കണ്ണൂര്‍: കെ സുധാകരന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു. കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജൻ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു.
ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജൻ
By
Posted on