India
വിവാഹസംഘം സഞ്ചരിച്ച ബസ് ഇലക്ട്രിക് ലൈനില്‍ തട്ടി തീപിടിച്ചു; പത്ത് പേര്‍ വെന്തുമരിച്ചു
ലഖ്‌നൗ: ഇലക്ട്രിസിറ്റി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് സംഭവം. ബസിലൂടെ വൈദ്യുതി പ്രവഹിച്ചതിനാല്‍ ആളുകള്‍ക്ക് പുറത്തേക്ക് ചാടാനും കഴിഞ്ഞില്ല. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഇലക്ട്രിലൈനില്‍ തട്ടിയതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ബസ് പൂര്‍ണമായി കത്തിനശിച്ചു. അപകടത്തില്‍ വാഹനം കത്തുന്ന നിരവധി ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചത്. രക്ഷപ്പെട്ടവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.