Kerala

വയനാടിന് കൈത്താങ്ങ്; 20 കോടിയോളം രൂപ സമാഹരിച്ച് ഡിവൈഎഫ്ഐ

Posted on

തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ദുരിധബാധിതരുടെ പുരധിവാസം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ ഒപ്പമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ 20,44,63,820 രൂപ സമാഹരിച്ചെന്നും വി കെ സനോജ് അറിയിച്ചു. ഇതിനായി സഹകരിച്ച മുഴുവൻ ജനങ്ങളോട് ഡിവൈഎഫ്ഐ നന്ദി അറിയിച്ചു. പുനരധിവാസം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ ഒപ്പമുണ്ടെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ബിരിയാണി ചലഞ്ചിലൂടെയും ചായക്കട നടത്തിയും ചുമടെടുത്തുമെല്ലാം സംസ്ഥാനത്ത് ഉടനീളം ഡിവൈഎഫ് പ്രവർത്തകർ വയനാടിന് കൈത്താങ്ങ് നൽകാനുള്ള ധനശേഖരണത്തിൽ പങ്കാളികളായിരുന്നു. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തുടക്കം മുതൽ ഡിവൈഎഫ്ഐ വോളണ്ടിയർമാർ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഡിവൈഎഫ്ഐയുടെ പ്രവ‌ർത്തനങ്ങൾക്ക് വലിയ പിന്തുണ ലഭിച്ചുവെന്നും വി കെ സനോജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version