കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിലെ ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം എട്ടാം വര്‍ഷത്തിലേക്ക്. ഹൃദയസ്പര്‍ശം എന്ന പേരിലാണ് ഭക്ഷണം എത്തിക്കുന്നത്. ദിവസം ശരാശരി രണ്ടായിരം പൊതിച്ചോര്‍ എന്ന നിലയ്ക്ക് ഏഴ് വര്‍ഷത്തിനിടെ അന്‍പത്തിനാല് ലക്ഷം പൊതിച്ചോര്‍ ജില്ലാ ആശുപത്രിയില്‍ വിതരണം ചെയ്‌തെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോര്‍ ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് കടന്നുചെല്ലുമ്പോള്‍ ജാതിയോ മതമോ കക്ഷി രാഷ്ട്രീയമോ നോക്കാതെ വീട്ടുകാര്‍ ഭക്ഷണം നല്‍കാറുണ്ട്. അഞ്ച് പൊതിച്ചോറാണ് ചോദിക്കുന്നതെങ്കില്‍ അതില്‍ കുടുതല്‍ തരുന്ന അനുഭവമാണ് കഴിഞ്ഞ ഏഴ് വര്‍ഷക്കാലവും ഉണ്ടായിട്ടുള്ളതെന്ന് ചിന്ത പ്രതികരിച്ചു.
കൊല്ലം ജില്ലയിലെ ആശുപത്രികളിലെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയ വോട്ടറോട് ചിന്താജെറോം നടത്തിയ പൊതിച്ചോര്‍ പരാമര്‍ശം നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി കൊല്ലം ജില്ലയില്‍ സംഘടിപ്പിച്ച കുരുക്ഷേത്രം പരിപാടിയിലായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം.