Kerala
ഡ്രൈ ഡേ നിലനിർത്തും; സർക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റിൽ
തിരുവനന്തപുരം: സർക്കാരിൻെറ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തിൽ പുറത്തിറക്കും. മദ്യനയത്തിൻെറ കരട് തയാറാക്കുന്ന നടപടികളിലേക്ക് എക്സൈസ് വകുപ്പ് കടന്നു.
സിപിഐഎമ്മിലെയും മുന്നണിയിലെയും ചർച്ചകൾക്ക് ശേഷമാണ് നയം അന്തിമമാകുക. ഓഗസ്റ്റിൽ മന്ത്രിസഭയിൽ നയത്തിന് അംഗീകാരം നേടാനാണ് എക്സൈസ് വകുപ്പിൻ്റെ ലക്ഷ്യം.