India
മദ്യക്കട കുത്തിത്തുറന്ന് മോഷണം; മോഷ്ടാവ് പൂസായി ഉറങ്ങിപോയി
ഹൈദരാബാദ്: മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ യുവാവിന് അമളി പിണഞ്ഞു. കട കുത്തിതുറന്നു അകത്ത് കയറിയപ്പോള്‍ അകത്ത് കണ്ടത് ആവശ്യത്തിന് മദ്യം. ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ് യുവാവിന് പിണഞ്ഞ അമളി.
രാവിലെ കടയുടെ ഷട്ടര്‍ തുറന്നപ്പോള്‍ മോഷ്ടാവിനെ കണ്ട് ഉടമ ഞെട്ടിപ്പോയി. അബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിനെയാണ് ഉടമ കണ്ടത്. യുവാവിനെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. കടയുടമ പര്‍ഷ ഗൗഡിന്റെ പരാതിയില്‍ നര്‍സിങ്ജി പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത തായ് യുവാവ് മരിച്ചെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ താനാകര്‍ കാന്തിയാണ് മരിച്ചത്. ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം.