Kerala

മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം അറസ്റ്റിൽ

കൊച്ചി: മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം അറസ്റ്റിൽ. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് ആക്ട് 27, 29/1, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

നടനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തപരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അടുത്തദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് രക്തപരിശോധനയിൽ വ്യക്തമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top