Kerala
ലഹരി ഉപയോഗം: ഭരണകൂടത്തിന് ഗുരുതരമായ വീഴ്ച പറ്റി: പ്രസാദ് കരുവിള

പാലാ: കേരളത്തിൽ ലഹരിയുപയോഗം കൂടുന്നതിൽ ഭരണകൂടത്തിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് കെ.സി.ബി.സി മദ്യലഹരി വിരുദ്ധ സമിതി പാലാ രൂപതാ പ്രസിഡണ്ട് പ്രസാദ് കുരുവിള അഭിപ്രായപ്പെട്ടു.പാലായിൽ ലഹരി വിരുദ്ധ മഹായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അറിയിതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലഹരി കേരളത്തിലെത്തില്ല.പക്ഷെ കർശന നടപടികളാണ് നമുക്കിനാവശ്യം .സർക്കാർ സംവിധാനത്തിൻ്റെ പരാജയമാണ് ഇവിടെ ലഹരി നുരയുന്നതെന്നും പ്രസാദ് കുരുവിള കൂട്ടിച്ചേർത്തു.
പാലാ ളാലം സെന്റ് മേരീസ് പഴയ പള്ളി പാരിഷ്ഹാളില്‍ നടന്ന സമ്മേളനത്തില്‍ രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു.രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ്ബ് വെള്ളമരുതുങ്കല്‍, എസ്.എം.വൈ.എം. ഡയറക്ടര്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജാഗ്രതാ സെല്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റം, സാബു എബ്രഹാം ആന്റണി മാത്യു, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.