Kerala
ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചയാളെ കൊലപ്പെടുത്തി; മൃതദേഹവുമായി സ്റ്റേഷന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം
തിരുവനന്തപുരം: ലഹരി ഉപയോഗം പൊലീസിനെ അറിയിച്ച ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം.
മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് ഊര്ജ്ജസ്വലത കാണിച്ചില്ലെന്നും പൊലീസ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ബന്ധുക്കള്‍ ഉന്നയിച്ചു. ക്രിസ്മസ് രാത്രിയില്‍ വര്‍ക്കല താഴെവെട്ടൂരിലാണ് ഷാജഹാന് (60) നെ മൂന്നംഗ സംഘം വെട്ടിയത്.