തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി നാലുപേര്‍ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ഷാജഹാന്‍, മാഹിന്‍ എന്നിവരും ആഷിക് , വേണു എന്നിവരുമാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നും 30 ഗ്രാം കഞ്ചാവും .4 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. തിരുവല്ലം പൊലീസ് കടവില്‍മൂലയില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്.

