India

വൻ ലഹരി വേട്ട; 150 കിലോഗ്രാം ഖാത് അതിർത്തി രക്ഷാസേന പിടികൂടി

Posted on

റിയാദ്: ലഹരി വസ്തുവായി ഉപയോഗിക്കുന്ന ഖാത് ചെടികളുടെ ശേഖരം പിടികൂടി. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ ജീസാന് സമീപം അൽഅർദ മേഖലയിൽ നിന്നാണ് 150 കിലോഗ്രാം ഖാത് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേനയുടെ പട്രോളിങ് വിഭാഗം പരാജയപ്പെടുത്തിയത്.

ലഹരി വസ്തു പിടിച്ചെടുക്കുകയും കടത്താൻ കൊണ്ടുവന്നരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മേൽനിയമ നടപടികൾക്കായി പിടികൂടിയ ലഹരി വസ്തുവും കസ്റ്റഡിയിലായവരെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരത്തിലുള്ള ലഹരി വസ്തു കടത്തിനെതിരെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മക്ക, റിയാദ് എന്നീ മേഖലകളിൽ 911, മറ്റിടങ്ങളിൽ 999, നർക്കോട്ടിക് വിഭാഗം ജനറൽ ഡയക്ടറേറ്റിലേക്ക് 995 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് രാജ്യവാസികളോട് അധികൃതർ ആവശ്യപ്പെട്ടു. 995@gdnc.gov.sa എന്ന ഇമെയിലിലും വിവരം അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version