Kerala
കണ്ണൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
പയ്യാമ്പലം: കണ്ണൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് സി എച്ച് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 5 ലക്ഷം രൂപയുടെ 134.178 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. കണ്ണൂരിൽ ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്‍റെ വലയിലാണ് പ്രതി കുടുങ്ങിയത്.
പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയ്. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ വന്ന യുവാവിനെ കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇയാൾ മുൻപും വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് മെത്താംഫിറ്റമിൻ കൊണ്ട് വന്നതെന്നും ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു