Kerala
ബസിൽ ലഹരി കടത്താൻ ശ്രമം, 107 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴ: ബംഗ്ലൂരുവിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ഓച്ചിറ സ്വദേശിയായ സുഭാഷിനെയാണ് 107 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. ബംഗ്ലൂരുവിൽ നിന്ന് കൊല്ലത്തേക്ക് ബസിൽ ലഹരി കടത്തുന്നതിനിടയിലായിരുന്നു പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് രാവിലെ എട്ടരയോടെ പൊലീസ് ചേർത്തല റെയിൽവെ സ്റ്റേഷന് മുൻപിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. അലുമിനിയം ഫോയിൽ കവറിൽ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ജീൻസിന്റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
സ്ഥിരമായി ലഹരി മരുന്ന് കടത്തുന്ന ആളാണോ ഇയാൾ എന്ന സംശയത്തിലാണ് പൊലീസ്. കരുനാഗപ്പള്ളിയിലേക്ക് ടിക്കറ്റെടുത്തിരുന്ന ഇയാളെ ചേർത്തലയിൽ വെച്ച് പിടികൂടുകയായിരുന്നു.