കോട്ടയം: കോട്ടയത്ത് വൻ ഹാൻസ് വേട്ട. 3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികള്‍ പിടിയിലായി.

ആസ്സാം സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഇവർ താമസിച്ചിരുന്ന കുമാരനല്ലൂരിലെ വാടക വീട്ടില്‍ നിന്നാണ് പൊലീസും ഡാൻസാഫും ഹാൻസ് ശേഖരം കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും.
വിപണിയില്‍ രണ്ട് ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ആസ്സാമില്‍ നിന്ന് അടക്കം ഹാൻസ് കൊണ്ട് വന്ന് ഇവർ ചില്ലറ വില്‍പ്പന നടത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

