India
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 2500 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത് നാവികസേന

ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്ത് വമ്പൻ ലഹരിവേട്ടയുമായി നാവിക സേന. 2,386 കിലോ ഗ്രാം ഹാഷീഷ് ഓയിലും 121 കിലോ ഹെറോയിനും പിടിച്ചെടുത്തു.
ചെറുബോട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. നാവികസേനയുടെ മറീൻ കമാൻഡോകൾ ആണ് ലഹരി കടത്തുകാരെ കീഴ്‌പ്പെടുത്തിയത്.
മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനമാണ് സംശയസ്പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് ഈ വിവരം സുരക്ഷ ആവശ്യത്തിനായി നാവിക സേന ഇവിടെ നിയോഗിച്ചിരിക്കുന്ന ഐഎൻഎസ് തർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി.