തിരുവനന്തപുരം: വാടക വീട്ടിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിൽ ആയി.
മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ (28) എന്നിവർ ആണ് പിടിയിലായത്.
റൂറൽ ഡാൻസാഫ് സംഘവും മലയിൻകീഴ് പൊലീസും ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് പൊലീസ് സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായും പൊലീസിനു രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നു സൂചനയുണ്ട്